വിതുര:  വിതുര വാവറകോണം  വാടക വീട്ടിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത് (26) പതിനാറുകാരിയായ പെണ്‍കുട്ടി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാലു ദിവസത്തോളം പഴക്കമുണ്ട്. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് അയൽവസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

 ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റി. പെണ്‍കുട്ടിയുമായി കഴിഞ്ഞ വർഷം അറാഫത്ത് നാടുവിട്ടിരുന്നു. പൊലീസ് പിടികൂടിയ അറാഫത്തിനെതിരെ  പോക്സോ ചുമത്തി ജയിലാക്കിയിരുന്നു.

ജയിലിൽ നിന്നറങ്ങിയ അറാഫത്തും പെണ്‍കുട്ടിയും തമ്മിൽ ബന്ധം തുടർന്നു. മൂന്നു ദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കള്‍ വിതുര പൊലീസിന് പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് അറാഫത്ത് വാടക്കെടുത്ത വീട്ടിനുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്.