ബൈക്കിൽ കടത്തിക്കൊണ്ടുവരുമ്പോൾ എക്സൈസിന് മുൻപിൽ പെട്ടു; പിടികൂടിയത് 40 എൽഎസ്ഡി സ്റ്റാമ്പുകൾ, 33കാരൻ അറസ്റ്റിൽ

 40 എൽഎസ്ഡി സ്റ്റാമ്പുകളും 1.05 കിലോഗ്രാം കഞ്ചാവും  എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തെന്ന് എക്സൈസ്

LSD stamps ganja mdma hashish oil seized from bike during vehicle checking in kochi

കൊച്ചി: ചെറായിയിൽ എക്‌സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 40 എൽഎസ്ഡി സ്റ്റാമ്പുകളും 1.05 കിലോഗ്രാം കഞ്ചാവും 0.19 ഗ്രാം എംഡിഎംഎയും 166 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. കൊച്ചി പള്ളിപ്പുറം സ്വദേശി എബി വർഗീസിനെ (33 വയസ്) അറസ്റ്റ് ചെയ്തു.

പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിൽ പറവൂർ - ചെറായി റോഡിൽ ചെറായി പാടത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ശ്യാം മോഹൻ പി ഡി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീകുമാർ പി കെ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജു വി പി, സിവിൽ എക്സൈസ് ഓഫീസർമാരായ സലാഹുദ്ദീൻ സി കെ, മിഥുൻ ലാൽ എം എസ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

വെജ് ഹോട്ടലിലെത്തി മുട്ട ദോശ ചോദിച്ചു, കിട്ടിയില്ല; ഉടമയെ വാളിന് വെട്ടി ഒളിച്ചത് ശ്മശാനത്തിൽ, 3 പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios