ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ നാട്ടികയിൽ തയ്യാറാക്കിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തൃശ്ശൂർ നാട്ടികയിലാണ് സജ്ജമായിരിക്കുന്നത്. സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് ലുലു ഗ്രൂപ്പ് 1400 രോഗികൾക്ക് കഴിയാൻ സൗകര്യമുള്ള സെന്റർ ഒരുക്കിയത്.

1400 രോഗികൾക്കുള്ള കിടക്കകൾ, 60 ഡോക്ടർമാരുൾപ്പെടെ നൂറോളം ആരോഗ്യ പ്രവർത്തകരുടെ സേവനം. പരിചരിക്കാൻ റോബോട്ടുകളും നാട്ടികയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാണ്. ലുലു ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ് കേന്ദ്രമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെത്തുടർന്ന് കൊവിഡ് കേന്ദ്രമാക്കിയത്. നവീകരണത്തിനായി 2 കോടി രൂപ ഗ്രൂപ്പ് ചെയ‍മാൻ യൂസഫലി വഹിച്ചു. കിടക്കകളും, മരുന്നും, മറ്റ് സൗകര്യങ്ങളും സംസ്ഥാന സർക്കാരാണ് ഒരുക്കിയത്. 200 ഓളും ശുചിമുറികളുൾപ്പെടെ 1400 പേർക്ക് കഴിയാണുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ടെലി മെഡിസിൽ സംവിധാനമായ ഇ സഞ്ജീവനി , ഭക്ഷണ വിതരണത്തിന് ഇ ബൈക്കുകൾ ബയോമെഡിക്കൽ വേസ്റ്റ് സംവിധാനമായ ഇമേജ്, 2500 ചതുരശ്ര അടി വിസ്തീർണമുള്ള വിശ്രമ കേന്ദ്രം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീക്കാരാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല. കൂടാതെ നബാർഡിന്റെ സഹായത്തോടെ തൃശ്ശൂർ എൻജിനീയറിംഗ് കോളേജ് തയ്യാറാക്കിയ റോബോട്ടുകളും സേവനത്തിനുണ്ട്.