Asianet News MalayalamAsianet News Malayalam

10 രൂപയ്ക്ക് തോരനും ഒഴിച്ചുകറിയും അച്ചാറും അടക്കം ഊണ്, ഇത് കൊച്ചിയിലെ ജനകീയ ഹോട്ടല്‍

മഞ്ജു വാര്യർ പായസമിളക്കിയാണ് കൊച്ചി നഗരസഭയുടെ സ്വപ്നപദ്ധതിയ്ക്ക്  തുടക്കമിട്ടത്...

Lunch including thoran, curry and pickles for Rs 10 in Kochi
Author
Kochi, First Published Oct 8, 2021, 11:07 AM IST

കൊച്ചി: കൊച്ചി (Kochi) നഗരത്തിലെത്തുന്നവര്‍ക്ക് ഇനി പത്ത് രൂപയ്ക്ക് സമൃദ്ധമായി ഊണ് കഴിക്കാം. നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ (Kochi Corporation) സ്വപ്ന പദ്ധതിയായ സമൃദ്ധി അറ്റ് കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. പദ്ധതി സിനിമാ താരം മഞ്ജുവാര്യർ (manju warrier) ഉദ്ഘാടനം ചെയ്തു.

മഞ്ജു വാര്യർ പായസമിളക്കിയാണ് കൊച്ചി നഗരസഭയുടെ സ്വപ്നപദ്ധതിയ്ക്ക്  തുടക്കമിട്ടത്. നോര്‍ത്ത് പരമാര റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലിനോട് ചേര്‍ന്നാണ് ജനകീയ ഹോട്ടൽ പ്രവര്‍ത്തനം തുടങ്ങിയത്. കുടുംബശ്രീ പ്രവര്‍ത്തകരായ 14 സ്ത്രീകളാണ് നടത്തിപ്പുകാർ. 10 രൂപയ്ക്ക് ലഭിക്കുന്ന ഉച്ചയൂണില്‍ സാമ്പാർ അല്ലെങ്കില്‍ ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. കുറഞ്ഞ നിരക്കിൽ സ്പെഷ്യലും കിട്ടും. 

വൈകാതെ തന്നെ രാവിലത്തെയും രാത്രിയിലേയും ഭക്ഷണവും നിരക്ക് കുറച്ച് കൊടുക്കാനാണ് പ്ലാൻ. 1500 പേര്‍ക്ക് ഭക്ഷണം തയാറാക്കാവുന്ന തരം ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത അടുക്കളയാണ് തയാറാക്കിയിട്ടുള്ളത്. കുടുംബശ്രീ ഔട്ട്ലെറ്റുകള്‍ വഴി ഇവിടെ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം എത്തിക്കുന്ന പദ്ധതിയ്ക്കും കൊച്ചി നഗരസഭ ലക്ഷ്യമിടുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios