രാവിലെ 8.30 യോടെ യാത്രക്കാര വിമാനത്തിൽ കയറ്റിയെങ്കിലും 11 മണിയോടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്താവളത്തിൽ കുട്ടികൾ ഉൾപ്പടെ 180 ഓളം യാത്രക്കാരാണുള്ളത്. തകരാർ പരിഹരിച്ച ശേഷം ഇതേ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കാൻ ശ്രമിക്കുകയാണ്.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നു. രാവിലെ 8.30ന് പുറപ്പെടേണ്ട കരിപ്പൂർ - ദുബായ് എയർ ഇന്ത്യ എക്സ്പ്രസാണ് വൈകുന്നത്. യന്ത്ര തകരാണ് കാരണമെന്നാണ് വിവരം. രാവിലെ 8.30 യോടെ യാത്രക്കാര വിമാനത്തിൽ കയറ്റിയെങ്കിലും 11 മണിയോടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്താവളത്തിൽ കുട്ടികൾ ഉൾപ്പടെ 180 ഓളം യാത്രക്കാരാണുള്ളത്. തകരാർ പരിഹരിച്ച ശേഷം ഇതേ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കാൻ ശ്രമിക്കുകയാണ്.
വിമാനം ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാർ അറിയുന്നത്. രാവിലെ വിമാനത്തിൽ കയറിയ യാത്രക്കാരനോട് പിന്നീട് തകരാറിനെപ്പറ്റി അറിയിക്കുകയായിരുന്നു. കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, യാത്രക്കാർക്ക് ശരിയായ രീതിയിൽ ഭക്ഷണം പോലും നൽകിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്. താൽക്കാലികമായി തകരാർ പരിഹരിച്ചിട്ടുണ്ട്.ഈ വാമനത്തിൽ യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ദുബായിൽ എത്തിക്കുമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നത്.
ചന്ദ്രയാൻ -3 ലാൻഡിംഗ് പ്രഖ്യാപിച്ച നിമിഷം, ആവേശഭരിതരായി വിമാനയാത്രക്കാർ, വൈറൽ വീഡിയോ
