കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങിൽ യു.എല്‍.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ക്യാഷ് അവാർഡും പ്രശംസാ പത്രവും മൊമെന്റോയും അവാർഡ് ജേതാവിന് നൽകും.  

മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ കഴിഞ്ഞ വർഷത്തെ മികച്ച ഗണിത ശാസ്ത്ര ബിരുദ വിദ്യാർഥിയും കോഴിക്കോട് സർവകലാശാല ബി.എസ്.സി മാത്‍സ് ഏഴാം റാങ്ക് ജേതാവുമായ ജ്യോതിഷിന്. പൂർവ വിദ്യാർത്ഥി സംഘടന 'ഓർമ'യുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് മാനേജർ കെ. പി. പ്രമോദ് കുമാറിന്റെ സ്മരണക്കായുള്ള ആദരവ് ചരമ ദിനമായ ഓഗസ്റ്റ് നാലിന് മടപ്പള്ളിയിൽ നടക്കും.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങിൽ യു.എല്‍.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ക്യാഷ് അവാർഡും പ്രശംസാ പത്രവും മൊമെന്റോയും അവാർഡ് ജേതാവിന് നൽകും. ചടങ്ങിൽ പ്രശസ്ത ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഉദയകുമാർ, ഗണിത ശാസ്ത്ര വിഭാഗം മേധാവി സഞ്ജയ്‌ , പ്രമോദ് കുമാറിന്റെ കുടുംബാംഗങ്ങള്‍, ഓര്‍മയുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ചുള്ള ഓൺലൈൻ മീറ്റിംഗിൽ ചെറുകഥാകൃത്ത് വി. ആർ. സുധീഷ്, പ്രമോദിന്റെ ക്ലാസ് മേറ്റ്‌സ്, ഓർമയുടെ വിദേശ, സ്വദേശ പ്രതിനിധികളും പങ്കെടുക്കുമെന്ന് അനുസ്മരണ സമിതി അംഗങ്ങള്‍ അറിയിച്ചു.