Asianet News MalayalamAsianet News Malayalam

വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ കൈമാറി 'മടപ്പള്ളി ഓർമ്മ'

 
വരും ദിവസങ്ങളിൽ കൂടുതൽ ഫണ്ട് സ്വരൂമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് സംഘടന ലക്ഷ്യമിടുന്നത്. 

madappally govt college student union donate 50000 rs to cmdrf for wayanad landslide victims rehabilitation
Author
First Published Aug 11, 2024, 12:06 AM IST | Last Updated Aug 11, 2024, 12:06 AM IST

കണ്ണൂർ: മടപ്പള്ളി ഗവ കോളേജ് വിദ്യാർത്ഥി സംഘടനയായ 'മടപ്പള്ളി ഓർമ്മ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നാം ഗഡുവായി 50000 രൂപ കൈമാറി. വയനാട് വിലങ്ങാട് പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് വേണ്ടി സ്വരൂപിച്ച തുക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആണ്  കൈമാറിയത്. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ മുഖ്യാതിഥി ആയി.

മടപ്പള്ളി ഓർമ്മ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി കെ മനോജ് കുമാർ, ട്രഷറർ സന്തോഷ് കുറ്റിയിൽ, കോഡിനേറ്റർ ടി ടി മോഹനൻ, വൈസ് പ്രസിഡണ്ട് സന്തോഷ് മുല്ലപ്പള്ളി, പി കെ ബബിത, എം സി സത്യൻ  തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഫണ്ട് സ്വരൂമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് സംഘടന ലക്ഷ്യമിടുന്നത്.  വയനാടിനാടിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

Read More :  'വേണ്ടിവന്നാൽ തൂക്കിലേറ്റും'; വനിതാ ഡോക്ടറെ ആശുപത്രിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത ബാനർജി
 

Latest Videos
Follow Us:
Download App:
  • android
  • ios