മദ്രസ ക്ലാസ് മുറിയിൽ വച്ച് കത്രിക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വാക്ക് തർക്കമുണ്ടായി. പിടിവലിക്കിടെ കത്രിക മിദ്ലാജിന്റെ നെഞ്ചിൽ തറക്കുകയായിരുന്നു.
കാസർകോട്: വാക്കു തര്‍ക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരന്‍ മരിച്ചു. മഞ്ചേശ്വരം മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (13) ആണ് മരിച്ചത്.
ബന്തിയോട് മഖ്ദൂമിയ മദ്രസയിൽ ഇന്ന് രാവിലെ ഒൻപത് മണിയ്ക്കാണ് സംഭവം. മദ്രസ ക്ലാസ് മുറിയിൽ വച്ച് കത്രിക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വാക്ക് തർക്കമുണ്ടായി. പിടിവലിക്കിടെ കത്രിക മിദ്ലാജിന്റെ നെഞ്ചിൽ തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിദ് ലാജിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയിൽ നിന്നാണ് കുത്തേറ്റത്. പ്രതിയെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമ്മിൽ ശത്രുതയില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതെന്നുമാണ് പ്രഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മിദ്ലാജിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
