കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 7,290 രൂപ വിലയുള്ള 4.1 ലിറ്റര്‍ വിദേമദ്യവും 19 ഗ്രാം കഞ്ചാവും ഏറനാട്ടില്‍ നിന്നും 9,900 രൂപയുടെ 6 ലിറ്റര്‍ വിദേശമദ്യവും 15 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3,78,560 രൂപയുടെ വിദേശ മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 7,290 രൂപ വിലയുള്ള 4.1 ലിറ്റര്‍ വിദേമദ്യവും 19 ഗ്രാം കഞ്ചാവും ഏറനാട്ടില്‍ നിന്നും 9,900 രൂപയുടെ 6 ലിറ്റര്‍ വിദേശമദ്യവും 15 ഗ്രാം കഞ്ചാവും നിലമ്പൂരില്‍ നിന്നും 74,550 രൂപയുടെ 49.7 ലിറ്റര്‍ വിദേശമദ്യവുമാണ് എക്‌സൈസ് പിടികൂടിയത്.

വണ്ടൂര്‍ മണ്ഡലത്തിലെ പരിശോധനയില്‍ 12,120 വിലയുള്ള 6 ലിറ്റര്‍ വിദേശമദ്യവും 52 ഗ്രാം കഞ്ചാവും മഞ്ചേരിയില്‍ 1,41,500 രൂപ വിലയുള്ള 14 ലിറ്റര്‍ വിദേശമദ്യവും 2 കിലോഗ്രാം കഞ്ചാവും പെരിന്തല്‍മണ്ണയില്‍ 46,350 രൂപ വിലയുള്ള 18.5 ലിറ്റര്‍ വിദേശമദ്യവും 10 ഗ്രാം കഞ്ചാവും 72 ലിറ്റര്‍ വാഷും പിടികൂടി. മങ്കടയിലെ പരിശോധനയില്‍ 3000 രൂപയുടെ 50 ഗ്രാം കഞ്ചാവും മലപ്പുറത്ത് 9,000 രൂപയുടെ 6 ലിറ്റര്‍ വിദേശ മദ്യവും വള്ളിക്കുന്നില്‍ 18,750 രൂപയുടെ 12.5 ലിറ്റര്‍ വിദേശ മദ്യവും തിരൂരങ്ങാടിയില്‍ 900 രൂപയുടെ 15 ഗ്രാം കഞ്ചാവും ലഭിച്ചു. തിരൂരില്‍ 14,700 രൂപ വിലയുള്ള 8 ലിറ്റര്‍ വിദേശ മദ്യവും 45 ഗ്രാം കഞ്ചാവും കോട്ടക്കലില്‍ 6000 രൂപ വിലയുള്ള 4 ലിറ്റര്‍ വിദേശ മദ്യവും തവനൂരില്‍ 25,500 രൂപ വിലയുള്ള 17 ലിറ്റര്‍ വിദേശമദ്യവും പൊന്നാനിയില്‍ 9000 രൂപ വിലയുള്ള 5 ലിറ്റര്‍ വിദേശമദ്യവും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 


സ്ഥാനാര്‍ഥികളുടെ പ്രതിദിന കണക്ക് പരിശോധനാ തീയതികള്‍ നിശ്ചയിച്ചു

മലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ സ്ഥാനാര്‍ഥികളുടെ പ്രതിദിന കണക്ക് പരിശോധനാ തീയിതികള്‍ നിശ്ചയിച്ചതായി ചെലവ് നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസ് അറിയിച്ചു. മലപ്പുറം മണ്ഡലത്തില്‍ ഏപ്രില്‍ 12, 17, 23 തീയതികളിലും പൊന്നാനി മണ്ഡലത്തില്‍ ഏപ്രില്‍ 12, 18, 23 തീയതികളിലും പരിശോധന നടക്കും. സ്ഥാനാര്‍ഥികള്‍ പ്രതിദിന കണക്കുകള്‍ സൂക്ഷിക്കുകയും നിശ്ചിത ദിവസം നേരിട്ടോ ഏജന്റോ അധികാരപ്പെടുത്തിയ വ്യക്തിയോ ബന്ധപ്പെട്ട രജിസ്റ്ററുകള്‍ സഹിതം പരിശോധനയ്ക്ക് ഹാജരാകുകയും ചെയ്യണം.

തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് ഘട്ടങ്ങളിലായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകരുടെ നേതൃത്വത്തില്‍ നടക്കേണ്ട പ്രതിദിന കണക്കു പരിശോധനയാണിത്. അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരാണ് പരിശോധന നടത്തുക. മലപ്പുറത്ത് ആദിത്യ സിങ് യാദവും പൊന്നാനിയില്‍ പ്രശാന്ത് കുമാര്‍ സിന്‍ഹയുമാണ് കേന്ദ്ര ചെലവ് നിരീക്ഷകര്‍.

ഒരു രക്ഷയുമില്ല, കേരളത്തിൽ ചൂട് ഇനിയും കൂടും! 2 ജില്ലയിൽ 40 ഡിഗ്രി വരെയാകും, 11 ഇടത്ത് യെല്ലോ അലർട്ട്

YouTube video player