പാക്കേജുകളിൽ രേഖപ്പെടുത്തിയ എം ആർ പി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു

മലപ്പുറം: സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം ആർ പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ പതിച്ച കമ്പനിക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു ലക്ഷം രൂപ പിഴയിട്ടു. സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണം 35 രൂപ രേഖപ്പെടുത്തിയതുമായ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിക്കുകയായിരുന്നു. നാഗ്പൂരിലെ കമ്പനിക്കാണ് പിഴയിട്ടത്.

ഇന്നും അതിതീവ്ര മഴ, ജാഗ്രത നിർദ്ദേശിച്ച് മുഖ്യമന്ത്രി; അവധി പ്രഖ്യാപിച്ച ജില്ലകൾ, റെഡ് അലർട്ട് വിവരങ്ങൾ അറിയാം

മലപ്പുറം ഡെപ്യൂട്ടി കൺട്രോൾ സുജ എസ് മണി, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് കെ മോഹനൻ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്. പാക്കേജുകളിൽ രേഖപ്പെടുത്തിയ എം ആർ പി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

YouTube video player

ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ഒന്നരകോടിയിലേറെ, പറ്റിച്ചത് 300ലേറെ പേരെ; യുവതിയും സുഹൃത്തും പിടിയില്‍

അതേസമയം കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരുവാർത്ത വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിലായി എന്നതാണ്. 300 ലേറെ പേരെ പറ്റിച്ച സുനിത, സുഹൃത്ത് ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്. കൊല്ലം ശക്തിക്കുളങ്ങര പൊലീസാണ് ഇവരെ പിടികൂടിയത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെ മഹാരാഷ്ട്രയിൽനിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്. വള്ളിക്കീഴ് ജംഗ്ഷനിലെ ജി ഡി ജി എച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ പറ്റിച്ച് പണം തട്ടിയത്. പലരിൽനിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായാണ് വ്യക്തമാകുന്നത്. ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചു. ഇതോടെ സുനിതയും ജസ്റ്റിനും ഒളിവിൽ പോയി. പ്രതികൾ കേരളം വിട്ടെന്ന് മനസിലാക്കിയ ശക്തിക്കുളങ്ങര പൊലീസ് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വല വിരിച്ചു. ഇതിനൊടുവിലാണ് നാഗ്പൂരിന് സമീപമുള്ള ചന്ദ്രപൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവര്‍ പിടിയിലായത്