മലപ്പുറം എരുമമുണ്ടയിൽ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു. എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്.

മലപ്പുറം: മലപ്പുറം എരുമമുണ്ടയിൽ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു. എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്. പള്ളിയിൽ പോയി മടങ്ങി വരുന്നതിനിടെയയിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഷൈനിയുടെ ഭർത്താവ് ബാബുവിനും ഒപ്പമുണ്ടായിരുന്ന അയൽവായി ലൂസിക്കും അപകടത്തിൽ പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ബാബുവിനെയും ലൂസിയെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്ന ഉടനെ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിയെ രക്ഷിക്കാനായില്ല. 

അത്ഭുതകരമായ രക്ഷപ്പെടൽ! ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ഡോക്ടർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം

YouTube video player