പാണ്ടിക്കാട്: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ സഭ്യേതര പരാമർശം നടത്തിയതിന് യുവാവ് അറസ്റ്റിൽ. മണ്ണാർമല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അൻഷാദിനെയാണ് മേലാറ്റൂർ എസ് ഐ അറസ്റ്റ് ചെയ്തത്. അൻഷാദ് മലബാറി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് വിവാദ പരാമർശം പോസ്റ്റ് ചെയ്തത്.

മറ്റൊരു പോസ്റ്റിൽ വന്ന കമന്‍റുകളുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഇയാൾ സഭ്യേതര പരാമർശം നടത്തിയിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നിരവധി പേർ ഇയാളുടെ ഫേസ്ബുക്ക് പേജിൽ എത്തിയതോടെ ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് കൊണ്ട് പുതിയൊരു കുറിപ്പും ഇയാൾ ശനിയാഴ്ച്ച ഉച്ചയോടെ പോസ്റ്റ് ചെയ്തിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക