കോഴിക്കോട്: അസം റൈഫിൾസ് (നോർത്ത് ) ഐ.ജി മേജർ ജനറൽ പ്രദീപ് സി.നായർക്ക് അതിവിശിഷ്ട സേവാ മെഡൽ. പന്തീരങ്കാവ് മുതു വനത്തറയിലെ ചുള്ളിയത്ത് ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി ചൊനാംകണ്ടത്തിൽ ലീലയുടെയും മകനാണ്. മണിപ്പൂരിൽ ബ്രിഗേഡിയറായി പ്രവർത്തിക്കുമ്പോൾ യുദ്ധസേവ മെഡൽ ലഭിച്ചിട്ടുണ്ട്. 

സിയാച്ചിനിലടക്കം വിവിധയിടങ്ങളിൽ ജോലി ചെയ്ത മേജർ ജനറൽ  പ്രദീപ്, സതാറ സൈനിക സ്കൂളിലും വെല്ലിങ്ടൺ ഡിഫൻസ് സ്റ്റാഫ് കോളജിലുമായിരുന്നു പഠനം. പുഷ്പ നായരാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.