ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചത്

കൊച്ചി: രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പു കടിയേറ്റ് മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം കേരളത്തിൽ എത്തിച്ചു. 
ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്.

ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചത്. അളകയാണ് വിഷ്ണുവിന്റെ ഭാര്യ, മകൻ ധ്രുവിക്. ജവാൻ വിഷ്ണു കാർത്തികേയന്‍റെ ഭൗതിക ശരീരം നെടുമ്പാശ്ശേരി എയർപോർട്ടിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി പ്രസാദ് ഏറ്റുവാങ്ങി.

ബ്രസീലിന്‍റെ വലിപ്പത്തേക്കാൾ 3 മടങ്ങ്, ഭൂമിയുടെ കുടയുടെ വിള്ളൽ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍, കാരണം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്