കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു. തുടർന്ന് പൊന്നാനിയിൽ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച്  ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ

മലപ്പുറം: ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി, എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ വഴിക്കടവ് പൊലീസിന്റെ പിടിയിൽ. തിരൂർ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുൽസലീം (43) ആണ് പൊന്നാനി തെയ്യങ്ങാട് ഒളിവിൽ താമസിക്കവേ വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് മൊടപ്പൊയ്ക എന്ന സ്ഥലത്ത് നിന്ന് കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പൊന്നാനിയിൽ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. വഴിക്കടവ് ഇൻസ്പെക്ടർ പി അബ്ദുൽബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ സുനു നൈനാൻ, റിയാസ് ചീനി, എം എസ് അനീഷ് എന്നിവരുമുണ്ടായിരുന്നു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.