അരിക്കൊമ്പൻ ആക്രമണത്തിനായിരുന്നു ആദ്യ പരിഗണന. ഈ മാസം 25 – ന് ചിന്നക്കനാലിൽ അടുത്ത യോഗം നടക്കും

ഇടുക്കി: മനുഷ്യ – വന്യമൃഗ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീൻ അധ്യക്ഷനായാണ് ഫോഴ്സ്. മൂന്നാർ ഡിഎഫ്ഒ, ദേവികുളം സബ് കളക്ടർ, ശാന്തൻപാറ എസ്എച്ചഒ, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ അംഗങ്ങളാണ്. ഇന്ന് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം ഓൺലൈനായി നടത്തി. അരിക്കൊമ്പൻ ആക്രമണത്തിനായിരുന്നു ആദ്യ പരിഗണന. ഈ മാസം 25 – ന് ചിന്നക്കനാലിൽ അടുത്ത യോഗം നടത്താൻ യോഗത്തിൽ തീരുമാനമെടുത്തു.