സംഭവത്തിന് ശേഷം കണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി നാട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.

ഹരിപ്പാട്: വീട്ടമ്മയെ അക്രമിച്ച് മോഷണത്തിന് ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാറ്റ വടക്ക് മുല്ലശ്ശേരില്‍ വീട്ടില്‍ ശൈലേഷ് (35) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ആഗസ്റ്റ് 12ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുവാറ്റ കന്നുകാലിപ്പാലം പുത്തന്‍ പറമ്പില്‍ ബദറുദ്ദീന്റെ വീട്ടില്‍ കയറി മോഷണ ശ്രമത്തിനിടെ ബദറുദ്ദീന്റെ ഭാര്യ ഷഹീറ(34)യെ അക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിന് ശേഷം കണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി നാട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കരുവാറ്റ ഭാഗത്തുനിന്നും ഹരിപ്പാട് സി ഐ. ടി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതി സുജിത്ത് നേരത്തേ പൊലീസ് പിടിയിലായിരുന്നു.