ഇയാളെ കയ്യോടെ പിടികൂടി മൊബൈൽ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ കണ്ടെത്തിയത്.
അടൂർ: സർക്കാർ ഓഫീസിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ പകർത്തിയ പ്രതി പിടിയിൽ. പത്തനംതിട്ട അടൂർ ജില്ലാ നിർമ്മിതി കേന്ദ്ര ഓഫീസിൽ ആണ് സംഭവം. ഇതേ ഓഫീസിലെ ഡ്രൈവർ ഹരികൃഷ്ണൻ ആണ് പ്രതി. കഴിഞ്ഞ ദിവസം ഇയാളെ കയ്യോടെ പിടികൂടി മൊബൈൽ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ കണ്ടെത്തിയത്.
വസ്ത്രം മാറാനെത്തിയ ജീവനക്കാരിക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൊബൈൽ ക്യാമറയിൽ ഒഫീസിലെ വനിത ജീവനക്കാരികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. പിന്നാലെ ഒളിവിൽ പോയ പ്രതിയെ രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് നഗ്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
