കോഴിക്കോട്: താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കോടഞ്ചേരി മീന്മുട്ടി കാട്ടിലേടത്ത് ചന്ദ്രന്‍ (52) ആണ് നാടന്‍ തോക്കും തിരകളും ഇറച്ചിയുമടക്കം പിടിയിലായത്. വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണിതെന്നും സംഘത്തില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്ന് താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാര്‍ അറിയിച്ചു. പ്രതിയെ താമരശേരി ജെഎഫ്‌സിഎം കോടതി റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.