കായംകുളം: വ്യാജ വാറ്റിനിടെ വാറ്റ് ഉപകരണങ്ങളും കോടയുമായി ഒരാള്‍ പിടിയില്‍. പത്തിയൂർ വില്ലേജിൽ പത്തിയൂർ കിഴക്ക് വെള്ളറാമ്പാട്ട് വടക്കത്തിൽ വിനോദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ എസ് സുമേഖും സംഘവും ചേർന്ന് കഴിഞ്ഞ ദിവസമാണ്  വിനോദിനെ കസ്റ്റഡിയിൽ എടുത്തത്. വിനോദ് വീട്ടിലാണ് ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്.