ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പ്രതി അടുത്തുകൂടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വര്‍ക്കല സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് പീഡനശ്രമം നടന്നത്. 

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളാണ് റെയില്‍വേ പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാവ്ച ഉച്ചയ്ക്ക് ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് പീഡനം നടന്നത്. 

ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പ്രതി അടുത്തുകൂടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വര്‍ക്കല സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് പീഡനശ്രമം നടന്നത്. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സഹയാത്രക്കാര്‍ പ്രതിയെ കയ്യോടെ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.