തിരുവനന്തപുരം കല്ലമ്പലത്ത് ബാലികയെ പീഡിപ്പിച്ച മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം കല്ലമ്പലത്ത് ബാലികയെ പീഡിപ്പിച്ച മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിബു എന്ന് വിളിക്കുന്ന ഫ്രാൻസിസ് (46) ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ് പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫ്രാന്‍സിസിനെ അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പീഡന വിവരം പുറത്തായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് ഇയാൾ മലപ്പുറം തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയാണെന്ന് മനസിലാക്കുകയും അവിടെ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.