1045 പാക്കറ്റ് ഹാന്‍സ്, 365 പാക്കറ്റ് കൂള്‍ എന്നിവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ താമരശ്ശേരി കുടുക്കില്‍ഉമ്മരം അങ്ങാടിയില്‍നിന്ന് പിടികൂടിയിലാകുന്നത്. 

കോഴിക്കോട്: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. താമരശ്ശേരി കുടുക്കില്‍ ഉമ്മരംകയ്യേലിക്കുന്ന് സ്വദേശി കെ കെ നാസറിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണെന്ന് പൊലീസ് പറയുന്നു. 

1045 പാക്കറ്റ് ഹാന്‍സ്, 365 പാക്കറ്റ് കൂള്‍ എന്നിവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ താമരശ്ശേരി കുടുക്കില്‍ഉമ്മരം അങ്ങാടിയില്‍നിന്ന് പിടിയിലാകുന്നത്. താമരശ്ശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജേഷ്, സിപിഒമാരായ ബീവീഷ്, ജിലു സെബാസ്റ്റ്യന്‍, അബ്ദുല്‍ റഹൂഫ്, അനന്ദു എന്നിവരാണ് ഇയാളെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona