അമ്പലപ്പുഴ: ഡ്രൈ ഡേയായ ഒന്നാം തീയതി അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ ആളെ എക്സൈസ് പിടികൂടി. അമ്പലപ്പുഴ വടക്ക് വില്ലേജില്‍ വണ്ടാനം കിഴക്ക് കുരിക്യാപറമ്പില്‍ 'മാറ് അജി' എന്ന അജിയെയാണ് ആലപ്പുഴ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഇയാളില്‍ നിന്നും വില്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റര്‍ മദ്യം പിടികൂടി. നേരത്തേ തന്നെ മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേ ആയ ഒന്നാം തിയതി കൂടിയ വിലക്ക് പ്രതി വില്പന നടത്തി വരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.