തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത് സ്ത്രീകളെ ശല്യം ചെയ്യുകയും മൊബൈലില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് അറസ്റ്റിലായത്. ആറ്റിങ്ങള്‍-കൊല്ലം റൂട്ടിലെ കെഎസ് ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം.

ആറ്റിങ്ങള്‍ സ്വദേശിനിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. അമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട മകള്‍ സഹയാത്രികരെ വിവരമറിയിക്കുകയായിരുന്നു.  പ്രതിയുടെ മൊബൈലില്‍ നിന്നും ബസ് യാത്രക്കാരായ സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെടുത്തു. തുടര്‍ന്ന് അയാളെ യാത്രക്കാര്‍ ചേര്‍ന്ന് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.