ഹരിപ്പാട്: എടിഎം മോഷണശ്രമ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് കൊണ്ടൂരേത്ത് രാജേഷ് ആണ് പിടിയിലായത്. പള്ളിപ്പാട് കടൂകോയിക്കല്‍ ജംഗ്ഷനിലുള്ള എസ്ബിഐ എടിഎം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മാര്‍ച്ച് 20 ന് രാത്രിയിലാണ് മോഷണശ്രമം നടത്തിയത്. 

വിമുക്തഭടന്‍ കൊണ്ടൂരേത്ത് രാജനെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ മുഖ്യ സൂത്രധാരനും മൂന്നാം പ്രതിയുമാണ് പിടിയിലായ രാജേഷ്.