കോഴിക്കോട്: തിരുവമ്പാടിയിൽ അരകിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. തിരുവമ്പാടി അത്തിപ്പാറ കോമ്പാറ വീട്ടില്‍ കെ കെ ജിതിനാണ് താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്. 

തിരുവമ്പാടി കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. കെ എല്‍ 57 ടി 3511 നമ്പര്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവ് അത്തിപ്പാറ വെച്ചാണ് എക്സൈസ് പിടികൂടിയത്. 

പ്രിവന്റീവ് ഓഫീസര്‍മാരായ ചന്ദ്രന്‍ കുഴിച്ചാലില്‍, സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസാദ് കെ ശ്യാം, നൗഷീര്‍ ടി വി, മനോജ് കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ലതമോള്‍, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.