ആലപ്പുഴ: കാപ്പ നിയമപ്രകാരം ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ വൈക്കത്തുകാരന്‍ വീട്ടില്‍(രേഷ്മ നിവാസ്) രാഹുല്‍രാധാകൃഷ്ണന്‍(32) ആണ് അറസ്റ്റിലായത്.  ആലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ, പുന്നപ്ര എന്നീ പൊലിസ് സ്റ്റേഷന്‍  പരിധികളില്‍ നരഹത്യാശ്രമം, ലഹള, കൈയേറ്റം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളുണ്ട്.  ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ ഉത്തരവില്‍ പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.