ഒളിവിൽ പോയ ജെറിന് വേണ്ടി എക്സൈസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ബൈജു നിരവധി കേസുകളിൽ പ്രതിയാണ്
ഇടുക്കി : അടിമാലിയിൽ വിൽപ്പനക്കെത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കോതമംഗലം കോട്ടപ്പടി സ്വദേശി ബൈജുവാണ് നാർകോട്ടിക് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ബൈജുവും മച്ചിപ്ലാവ് സ്വദേശി ജെറിനും ചേർന്ന് വില്പനക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. അടിമാലി കേന്ദ്രികരിച്ചു ലഹരിമരുന്ന് വില്പന നടത്തുന്നവവരിൽ പ്രധാനികാളാണ് ഇരുവരും. ഒളിവിൽ പോയ ജെറിന് വേണ്ടി എക്സൈസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ബൈജു നിരവധി കേസുകളിൽ പ്രതിയാണ്. രഹസ്യവിവരത്തെ തുടർന്ന് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അടിമാലിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി
