Asianet News MalayalamAsianet News Malayalam

യുവാക്കളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

ഹാരിസിന്‍റെ മൊബൈൽ ഫോൺ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് സൈബർ വിങ്ങുമായി ചേർന്ന് എക്സൈസ്​ അന്വേഷണം നടത്തിവരികയാണ്. 

man arrested with 1.6 kg marijuana in kozhikode
Author
Kozhikode, First Published Oct 18, 2021, 9:16 PM IST

കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവ്(Marijuana) സഹിതം ഒരാൾ അറസ്റ്റിൽ. കോഴിക്കോട്(kozhikode) ചേളന്നൂർ വില്ലേജിൽ കണ്ണങ്കര ദേശത്ത് നൊടിയത്ത്മീത്തൽ വീട്ടിൽ ഹാരിസ് സി.കെ (45) എന്നയാളെയാണ് കോഴിക്കോട്  എക്സൈസ്​(Excise) സർക്കിൾ ഇൻസ്​പെക്ടർ ശരത്ത് ബാബുവിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ്​ പാർട്ടി അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചേളന്നൂർ കണ്ണങ്കര ഭാഗത്തുള്ള യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന  കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്.  

ഹാരിസ്  മുൻപും കഞ്ചാവ് വില്‍പ്പന നടത്തിയതിന് പിടിക്കപ്പെട്ടയാളാണ്.  പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഹാരിസിന്‍റെ മൊബൈൽ ഫോൺ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് സൈബർ വിങ്ങുമായി ചേർന്ന് എക്സൈസ്​ അന്വേഷണം നടത്തിവരികയാണ്. കഞ്ചാവ് കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ഈർജ്ജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.  

പരിശോധനയിൽ കോഴിക്കോട് എക്സൈസ്​ സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ പി. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ്​ ഓഫീസർമാരായ രഞ്ജിത്ത്, ദിലീപ് കുമാർ, മുഹമ്മദ് അബ്ദുൾ റഹൂഫ്, പി.കെ.സതീഷ്, എക്സൈസ്​ ഡ്രൈവർ ഒ.ടി. മനോജ്, കോഴിക്കോട് എക്സൈസ്​ ഇന്‍റലിജൻസ്​  ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എക്സൈസ്​ ഇൻസ്​പെക്ടർ എ.പ്രജിത്ത്, പ്രിവന്‍റീവ് ഓഫീസർമാരായ യു.പി. മനോജ്, പ്രമോദ് പുളിക്കൂൽ എന്നിവർ പങ്കെടുത്തു.
 

Follow Us:
Download App:
  • android
  • ios