കോഴിക്കോട്: മാരുതി കാറില്‍ കടത്തിയ 94 കുപ്പികളിലായി സൂക്ഷിച്ച 47 ലിറ്റര്‍ മദ്യവുമായി ഒരാളെ എക്‌സൈസ് പിടികൂടി. കുന്ദമംഗലം ചാലിയില്‍ വീട്ടില്‍ ജിതേഷ് (42) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ന് കിനാലൂര്‍ രാരോത്ത് മുക്കില്‍ വെച്ചാണ് കാറില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കടത്തി വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ അറസ്റ്റ് ചെയ്തത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍ എം. അനില്‍കുമാര്‍, സി.ഇ.ഒ മാരായ സുജില്‍, ശ്യാംപ്രസാദ്, ദീപേഷ് ഡബ്ല്യു.സി.ഇ.ഒ. ബിനി, ഡ്രൈവര്‍ കൃഷണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കേസെടുത്തത്.