രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി എക്‌സൈസ് കീഴ്‌പ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടു. 

കല്‍പ്പറ്റ: വയനാട്ടില്‍ (Wayanad) 6 കിലോ കഞ്ചാവുമായി(Cannabis) ഒരാള്‍ പിടിയില്‍. പനമരം പാലത്തിന് സമീപം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് (excise special squad) വയനാട് മീനങ്ങാടിയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. കണ്ണൂര്‍ കല്ലിക്കണ്ടി സ്വദേശി അഷ്‌കറാണ് (Ashkar)അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച വാഹനവും കസ്റ്റസയിലെടുത്തു.

വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. അഷ്‌കറിന്റെ വാഹനം എക്‌സൈസ് സംഘം പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി എക്‌സൈസ് കീഴ്‌പ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടു.

സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എയർ ഇന്ത്യ; ടെണ്ടർ പിടിച്ചത് ടാറ്റ സൺസ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം

ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ വയനാട് അതിര്‍ത്തിയായ പേര്യയില്‍ വെച്ച് പിടിയിലാകുമെന്ന് കണ്ടതോടെ വാഹനം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ 3 കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയയതിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ബലക്ഷയമെന്ന് റിപ്പോർട്ട്: കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഗതാഗതമന്ത്രിയുടെ ഉത്തരവ്