ചേർത്തല: നിരോധിത പുകയില ഉത്പന്നവും വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ വല്ല്യപറമ്പിൽ ക്ലീറ്റസിന്റെ മകൻ ജോഫിയെ (34)യാണ് അർത്തുങ്കൽ പോലീസ് പിടികൂടിയത്.

ശനിയാഴ്ച രാത്രി എട്ടരയോടെ  ചേന്നവേലി പാലത്തിന് സമീപം വച്ച് അർത്തുങ്കൽ എസ് .ഐ പോൾസൺ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരോധിത പുകയില ഉത്പന്നമായ ഹാൻസും, പോണ്ടിചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 750 ലിറ്റർ മൂന്ന് കുപ്പി വിദേശമദ്യവും ജോഫിയുടെ കൈവശമുണ്ടായിരുന്നു.