ഇടുക്കി: ഇടുക്കിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ 40 കിലോ തൂക്കം വരുന്ന 3200 പായ്ക്കറ്റ്  നിരോധിത പുകയില ഇത്പന്നങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ ശല്യംപാറ കരയിൽ താമസിക്കുന്ന ആനി  മൂട്ടിൽ നൗഫൽ ഇബ്രാഹിം (31) എക്സൈസിന്‍റെ പിടിയിലായി.

അടിമാലി അച്യുതമേനോൻ റോഡിലുള്ള ഗോഡൗണിൽ രണ്ട് ലക്ഷത്തോളം വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നമായ  ഹാൻസ്  കണ്ടെടുത്തത്. അടിമാലി ടൗണിലെ മൊത്തക്കച്ചവടക്കാരനാണ് ഇയാൾ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവനന്‍റീവ് ഓഫീസർമാരായ കെഎച്ച് രാജീവ്, കെവി സുകു, കെഎസ് അസീസ്, സിഇഒ മാരായ സാന്റി തോമസ്, കെഎസ് മീരാൻ എന്നിവർ പങ്കെടുത്തു.