Asianet News MalayalamAsianet News Malayalam

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന മധ്യവയസ്കന്‍ പിടിയില്‍

ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം ലഹരി മരുന്നുകൾ പിടികൂടുന്നതിന് വേണ്ടി ശക്തമായ തിരച്ചിൽ നടത്താൻ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐപിഎസ് എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്

man arrested with cannabis
Author
Kozhikode, First Published Dec 3, 2018, 10:01 PM IST

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന മധ്യവയസ്കന്‍ പിടിയില്‍. മുക്കം വലിയപറമ്പ് സ്വദേശി പെരിലക്കാട് അബ്ദുറഹ്മാൻ എന്ന അബ്ദു(55)വിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പി എം. സുബൈറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം എസ്ഐ കെ പി അഭിലാഷും സംഘവും നടത്തിയ നീക്കത്തിലാണ് എടവണ്ണ സംസ്ഥാന പാതയിൽ വലിയപറമ്പിന് സമീപത്ത് വെച്ച് ഇയാൾ പിടിയിലായത്.

മുമ്പ് പലതവണ കഞ്ചാവ് കേസിൽ പിടിയിലായ ഇയാൾ മുക്കത്തും പരിസരത്തും വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്ന്  എസ്ഐ കെ പി അഭിലാഷ്  പറഞ്ഞു. ഇയാൾ മുമ്പ് പലതവണ എക്സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം ലഹരി മരുന്നുകൾ പിടികൂടുന്നതിന് വേണ്ടി ശക്തമായ തിരച്ചിൽ നടത്താൻ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐപിഎസ് എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളടക്കം സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്ന ആളുകളെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. പൊലീസ് പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം  സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.

Follow Us:
Download App:
  • android
  • ios