Asianet News MalayalamAsianet News Malayalam

കഞ്ചാവ് വില്‍പ്പനയെന്ന് രഹസ്യവിവരം; പൊലീസ് വീട് വളഞ്ഞു, 18 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വലിയെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവാണ് പൊലീസ് സംഘം മയ്യനാട്ടിലുള്ള അനില്‍ കുമാഫിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്

man arrested with marijuana in kollam
Author
Kollam, First Published Oct 26, 2020, 12:25 AM IST

കൊല്ലം: കൊല്ലം കൊട്ടിയത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. വീട്ടിനകത്ത് പെട്ടിക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് എത്തിക്കുന്ന സംഘത്തെ കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി. കഞ്ചാവ് കൈവശം വച്ചിരുന്ന മയ്യാനാട് സ്വദേശി അനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് അനില്‍ കൂമാറിനെ കഞ്ചാവ് സൂക്ഷിച്ചതിനും വില്‍ക്കാന്‍ ശ്രമിച്ചതിന് പിടികൂടുന്നത്. 

വലിയെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവാണ് പൊലീസ് സംഘം മയ്യനാട്ടിലുള്ള അനില്‍ കുമാഫിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് അനില്‍ കുമാറിനെ പിടികൂടിയത്. 

കഞ്ചാവ് ഓച്ചിറയില്‍ നിന്നും എത്തിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.  കഞ്ചാവ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിക്കുന്ന സംഘവുമായി അനിലിന് ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു. കൊട്ടിയം മയ്യനാട് പ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്. 

ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കൊല്ലത്ത് കഞ്ചാവ് എത്തിക്കുന്ന ചില സംഘങ്ങളെ കുറിച്ച് പൊലീസിന് വിരങ്ങള്‍ ലഭിച്ചിടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അനില്‍ കുമാറിനെ കോടതില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Follow Us:
Download App:
  • android
  • ios