മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍

ഇടുക്കി: മൂന്നാറില്‍ നിന്ന് പുതിയ തരം മയക്കുമരുന്നുമായി ഒരാളെ പിടികൂടി. എറണാകുളം തേവര സ്വദേശി അശ്വിൻ .എസ്. ബാബുവിനെയാണ് 80 ഗ്രാം എംഡിഎംഎ [ MDMA - methylenedioxymethamphetamine] എന്നറിയപ്പെടുന്ന പുതിയതരം മയക്കമരുന്നുമായി പിടികൂടിയത്. ദേവികുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും മൂന്നാര്‍ ടൗണിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒറ്റനോട്ടത്തിൽ കല്ലായാണ് കാണപ്പെടുകയെങ്കിലും മാരകമായ മയക്കമരുന്നാണ് ഇതെന്ന് എക്സ്സൈസ് അധികൃതർ വ്യക്തമാക്കി. ഇടുക്കി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സംഘം പരിശോധന നടത്തിയത്.

റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സുനിൽ കുമാർ, സി.പി റെനി, സിവിൽ ഓഫീസർമാരായ ജഗൻ കുമാർ, സി.അരുൺ, ബിജുമോൾ, ഡ്രൈവർ നാസർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.