മരിച്ച സക്കീറിന്റെ ഭാര്യാപിതാവിനെ രണ്ട് മാസം മുമ്പ് മകളുടെ വീട് സന്ദർശിക്കുന്നതിനിടെ പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്ന വിഷയമടക്കം സൂചിപ്പിച്ചാണ് സഹോദരൻ പരാതി നൽകിയിരുന്നത്.
മലപ്പുറം: പരപ്പനങ്ങാടിയിൽ സഹോദരന്റെ പരാതിയെ തുടർന്ന് ഖബറടക്കത്തിന് മിനിറ്റുകൾക്ക് മുമ്പ് യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു. പരപ്പനങ്ങാടി പനയത്ത് പള്ളിക്ക് സമീപത്തെ പട്ടണത്ത് സക്കീറിന്റെ (43) മൃതദേഹമാണ് സഹോദരൻ ഫൈസലിന്റെ പരാതിയിൽ പോസ്റ്റ് മോർട്ടം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സക്കീർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11ന് പനയത്തിൽ സക്കീർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാൻ ബന്ധുക്കളും മറ്റും തയാറായി നിൽക്കുന്നതിനിടെയാണ് പരപ്പനങ്ങാടി പൊലീസിൽ പരാതിയെത്തിയത്. അന്ത്യകർമങ്ങൾക്ക് പള്ളിയിലെത്തിയവർ ഇതോടെ പിരിഞ്ഞുപോയി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്‌മോർട്ട ശേഷം സന്ധ്യയോടെ പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മരിച്ച സക്കീറിന്റെ ഭാര്യാപിതാവിനെ രണ്ട് മാസം മുമ്പ് മകളുടെ വീട് സന്ദർശിക്കുന്നതിനിടെ പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്ന വിഷയമടക്കം സൂചിപ്പിച്ചാണ് സഹോദരൻ പരാതി നൽകിയിരുന്നത്. പിതാവ്: മരക്കാർ. ഭാര്യ: സജ്‌ന. മക്കൾ: ഫാത്തിമ, ഫൗസാന
