Asianet News MalayalamAsianet News Malayalam

കാർ സൈക്കിളിൽ തട്ടിയതിന് കുട്ടികളെ മർദ്ദിച്ചതായി പരാതി

കാർ പിന്നോട്ട് എടുത്തപ്പോൾ കുട്ടികൾ ഓടിച്ച സൈക്കിളിൽ തട്ടുകയും ഇതിനെ ചൊല്ലി കുട്ടികളുടെ കരണത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതി

Man assualt two children after his Car collided with bicycle
Author
Thiruvananthapuram, First Published Apr 26, 2022, 11:48 PM IST

തിരുവനന്തപുരം: കാർ സൈക്കിളിൽ തട്ടിയതിന്റെ പേരിൽ സൈക്കിളോടിച്ച കുട്ടികളെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം കട്ടാക്കടയിലാണ് സംഭവം. സ്ഥലത്ത് വിവാഹ സത്ക്കരത്തിൽ പങ്കെടുക്കാൻ എത്തിയ സാബു എന്നയാളാണ് മർദിച്ചത്. കാർ പിന്നോട്ട് എടുത്തപ്പോൾ കുട്ടികൾ ഓടിച്ച സൈക്കിളിൽ തട്ടുകയും ഇതിനെ ചൊല്ലി കുട്ടികളുടെ കരണത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതി. മുതയിൽ സ്വദേശി ജുനൈദ ബീവിയാണ് മകൻ പാസിദിനെ തല്ലിയെന്ന് ആരോപിച്ച് പൊലീസിനെ സമീപിച്ചത്.  പാസിദിനെ മർദിച്ചത്  ചോദ്യം ചെയ്‌തെ മറ്റൊരു കുട്ടിയെയും തല്ലിയെന്നും ആരോപണമുണ്ട്. 

Follow Us:
Download App:
  • android
  • ios