Asianet News MalayalamAsianet News Malayalam

സംശയ രോഗം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

സംഭവശേഷം ഒളിവിൽ പോയ പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. 

man caught after trying to kill wife over suspicion
Author
Thiruvananthapuram, First Published Sep 21, 2019, 9:04 PM IST

തിരുവനന്തപുരം: സംശയരോഗത്താൽ ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മണമ്പൂർ വില്ലേജിൽ പെരുങ്കളം മുട്ടുകോണം ചരുവിള വീട്ടിൽ ശശികലയെ  തലയ്ക്കും കൈത്തണ്ടയിലും വെട്ടി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശശികലയുടെ ഭർത്താവും കൊല്ലം ചിതറ സ്വദേശിയുമായ സുന്ദരേശൻ മകൻ സുനി എന്ന് വിളിക്കുന്ന സുനിൽ കുമാറിനെ (44) ആണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്.

സംഭവശേഷം ഒളിവിൽ പോയ പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് കടയ്ക്കാവൂർ സി.ഐ. എം. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എ. എസ്.ഐ. ഷംസുദീൻ, എസ്.സി.പി.ഒ മഹേഷ്, ബിനു, ബിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു

Follow Us:
Download App:
  • android
  • ios