കോഴിക്കോട് നിന്നും അടിവാരം ഭാഗത്തേക്ക് പോവുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

കോഴിക്കോട്: അളവിൽ കൂടുതൽ വിദേശമദ്യവുമായി 47 കാരന്‍ പിടിയില്‍. ഈങ്ങാപ്പുഴ കാക്കവയൽ താന്നിക്കൽ ഷാജി മാത്യു ആണ് എക്സൈസിന്‍റെ പിടിയിലായത്. ദേശിയ പാത 766 വെണ്ണക്കാട് തൂക്ക് പാലത്തിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. 

കോഴിക്കോട് നിന്നും അടിവാരം ഭാഗത്തേക്ക് പോവുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നുമാണ് ഷാജിയെ പിടികൂടിയത്. ആറ് ലിറ്റര്‍ മദ്യമാണ് ഷാജിയുടെ പക്കല്‍ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന.