കണ്ണൂർ ചിറക്കൽ സ്വദേശി ആകാശ് കുമാർ കെ പി (26) ആണ് 4.87 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്
കണ്ണൂര്‍: തലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചിറക്കൽ സ്വദേശി ആകാശ് കുമാർ കെ പി (26) ആണ് 4.87 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ സുബീഷ് പി പി, സരിൻരാജ്, പ്രിയേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ സുരാജ് എം എന്നിവരുമുണ്ടായിരുന്നു.
അതേസമയം, കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ 1.215 കിലോഗ്രാം കഞ്ചാവുമായി വടക്കേവിള സ്വദേശി അൻഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വിധു കുമാർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിരാം, ജോജോ, ജൂലിയൻ ക്രൂസ്, അജിത്ത്, അനീഷ്, സൂരജ്, ബാലുസുന്ദർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
