കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് ഭീഷണി, പാഞ്ഞത്തി ബോംബ് സ്ക്വാഡ്; പൊലീസിനെ വട്ടം കറക്കിയ ആൾ ഒടുവിൽ പിടിയിൽ
ഇന്ന് രാവിലെ പത്ത് മണിയോടെ പൊലീസ് കൺട്രോൾ റൂമിൽ ഫോൺ വിളിച്ചാണ് ഭീഷണി സന്ദേശം അറിയിച്ചത്.

കൊച്ചി : കോതമംഗലം പൊലീസിനെ വ്യാജ ബോംബ് ഭീഷണിയിലൂടെ വട്ടം കറക്കിയ ആൾ രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിലായി. കോതമംഗലം ചെറുവട്ടൂർ മരോട്ടിക്കൽ ഹനീഫയാണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെ പൊലീസ് കൺട്രോൾ റൂമിൽ ഫോൺ വിളിച്ചാണ് ഭീഷണി സന്ദേശം അറിയിച്ചത്. ഉടൻ ബോംബ് സ്ക്വാഡ്, ഫയർ ഫോഴ്സ് യൂണിറ്റുകൾ അടക്കം സ്ഥലത്തെത്തി സുരക്ഷ മുൻകരുതൽ സ്വീകരിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഭീഷണിയുടെ കാരണം പൊലീസ് പരിശോധിച്ച് വരികയാണ്.