കാളികാവിലെ ലോട്ടറി കച്ചവടക്കാരനായ രത്നാകരനാണ് തട്ടിപ്പിനിരയായത്. കേരള സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ടിക്കറ്റിലാണ് തിരുത്ത് നടത്തി പണം തട്ടിയെടുത്തത്.

മലപ്പുറം: ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് 2000 രൂപ സമ്മാന തുക തട്ടിയെടുത്തതായി പരാതി. കാളികാവിലെ ലോട്ടറി കച്ചവടക്കാരനായ രത്നാകരനാണ് തട്ടിപ്പിനിരയായത്. കേരള സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ടിക്കറ്റിലാണ് തിരുത്ത് നടത്തി പണം തട്ടിയെടുത്തത്.

സംസ്ഥാന സര്‍ക്കാറിന്റെ ഈ മാസം 23 ന് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ 9848 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റുകള്‍ക്ക് 500 രൂപ സമ്മാനത്തുകയുണ്ട്. എന്നാല്‍ 9843 എന്ന നമ്പറില്‍ അവസാനിക്കുന്ന നാലുടിക്കറ്റുകളില്‍ അവസാന അക്കമായ 3 എന്നത് തിരുത്തി എട്ട് എന്ന് ആക്കിയാണ് സമ്മാന തുക തട്ടിപ്പു നടത്തിയത്.

80 ലക്ഷം ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

സമ്മാന തുക കൊടുത്ത് വാങ്ങിയ നാലു ടിക്കറ്റുകളുമായി ലോട്ടറി വില്‍പനക്കാരന്‍ ഏജന്റിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. വളാഞ്ചേരി സ്വദേശിയായ ഇദ്ദേഹം മൂന്ന് വര്‍ഷമായി വാണിയമ്പലത്ത് താമസിച്ച് കാളികാവില്‍ ഉള്‍പ്പടെ നടന്ന് ലോട്ടറി വില്‍പന നടത്തുന്നയാളാണ്. ഇതിനിടെയാണ് ഇദ്ദേഹം കാളികാവില്‍ വെച്ച് തട്ടിപ്പിനിരയായത്. സംഭവത്തെ കുറിച്ച് കാളികാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പണമില്ല, ലോട്ടറി വേണ്ടെന്ന് പറഞ്ഞു; ടിക്കറ്റ് കടമായി നൽകി യുവതി; ചുമട്ടു തൊഴിലാളിക്ക് അടിച്ചത് 75 ലക്ഷം

ഒരേ നമ്പർ തന്നെ എടുത്തു, മൂന്ന് തവണ ലോട്ടറിയടിച്ചു, ആകെ കിട്ടിയത് എട്ട് കോടി രൂപ