വർഷങ്ങളായി ഫസൽ സഹോദരങ്ങളോടൊപ്പം മത്സ്യവ്യാപാരം നടത്തിവരികയായിരുന്നു. കേരളത്തിലെ തീരങ്ങളിൽ മത്സ്യം കിട്ടാതെ വന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടുത്തെ മാർക്കറ്റുകളിൽ മീൻ എത്തിച്ചുള്ള കച്ചവടമാണ് നടത്തിയിരുന്നത്

അമ്പലപ്പുഴ: കടബാധ്യതയെ തുടർന്ന് മത്സ്യവ്യാപാരിയായ യുവാവ് തൂങ്ങി മരിച്ചു. പുന്നപ്ര തെക്കുപഞ്ചായത്ത് 11-ാം വാർഡിൽ കൊല്ലംപറമ്പിൽ ഫസൽ(38)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഫസലിന്‍റെ ഭാര്യവീടായ കിഴക്കേതയ്യിലെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി ഫസൽ സഹോദരങ്ങളോടൊപ്പം മത്സ്യവ്യാപാരം നടത്തിവരികയായിരുന്നു. കേരളത്തിലെ തീരങ്ങളിൽ മത്സ്യം കിട്ടാതെ വന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടുത്തെ മാർക്കറ്റുകളിൽ മീൻ എത്തിച്ചുള്ള കച്ചവടമാണ് നടത്തിയിരുന്നത്.

പലിശയ്ക്ക് പണമെടുത്തായിരുന്നു കച്ചവടം. ഇതിനിടയിൽ ഫസൽ മത്സ്യം കയറ്റിവരുന്നതിനിടയിൽ തമിഴ്നാട്ടിൽ വെച്ച് ലോറി മറിയുകയുണ്ടായി. ഇതിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിനുശേഷം ഫസൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.