ഈരാറ്റുപേട്ട തിടനാട് സ്വദേശി ഷാജിയാണ് ആത്മഹത്യ ചെയ്തത്. 19500 രൂപ കുടിശിക വരുത്തിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചിരുന്നു.  

കോട്ടയം: ജപ്തി ഭീഷണിയെത്തുടർന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട തിടനാട് സ്വദേശി ഷാജിയാണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പയിൽ 19,500 രൂപ കുടിശ്ശിക വരുത്തിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.