ഇടുക്കി: ഏലപ്പാറയിൽ വ്യാജമദ്യ നിർമ്മാണക്കേസിൽ അറസ്റ്റ് ഭയന്ന് വൃദ്ധൻ ആത്മഹത്യ ചെയ്തു. ഏലപ്പാറ കിഴക്കേ ചെമ്മണ്ണ് സ്വദേശി മാത്യുവാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം മാത്യുവിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കോട കണ്ടെത്തിയിരുന്നു.

ഇയാളെ പിടികൂടാനാവാത്തതിനാൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് ബന്ധുക്കളോട് പറഞ്ഞേൽപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ മാത്യുവിനെ വീട്ടിൽ വിഷം കഴിച്ച നിലയിൽ മക്കൾ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.