മ്പലപ്പുഴ: ബൈക്ക് വേഗത കുറച്ച് ഓടിക്കാന്‍ പറഞ്ഞതിന് എട്ടംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് തോട്ടപ്പള്ളി പൊക്കണം പറമ്പില്‍ ബിജു (40)വിനാണ് മര്‍ദ്ദനമേറ്റത്. മൂക്കിന്റെ പാലം തകര്‍ന്ന ബിജുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടായിക്കുന്നു സംഭവം.

കായംകുളത്തു നിന്നെത്തിയ ബൈക്ക് റൈഡേഴ്‌സ് ടീമംഗങ്ങളായ യുവാക്കള്‍ ബിജുവിന്റെ വീടിനു സമീപത്തുകൂടി അമിത വേഗതയില്‍ പോയത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിനു കാരണമാവുകയായിരുന്നു. തുടര്‍ന്ന് തന്നെ സംഘം അക്രമിക്കുകയുമായിരുവെന്നും ബിജു അമ്പലപ്പുഴ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പത്തോളം യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.