കോഴിക്കോട്: രാത്രിയില്‍ മൊബൈൽ ഫോണിൽ  സംസാരിച്ചു നടന്ന യുവാവ് ലിഫ്റ്റിന് വേണ്ടി നിര്‍മ്മിച്ച കുഴിയില്‍ വീണ് മരിച്ചു. കോഴിക്കോട് സ്വദേശിയായ മൊകായില്‍ ശ്രീകാര്‍ത്തികയില്‍ വിപിന്‍ രാജ് ആണ് മരിച്ചത്.  ഇന്നലെ രാത്രിയാണ് സംഭവം.

തട്ടില്‍ നിന്നും ഭക്ഷണം കഴിക്കവേ വിപിന്‍റെ ഫോണിലേക്ക് കോള്‍ വന്നു. കോള്‍ അറ്റന്‍ഡ് ചെയ്തു കൊണ്ട് നടന്നു നീങ്ങിയ വിപിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തുണ്ടായിരുന്ന നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ലിഫ്റ്റിന് വേണ്ടിയെടുത്ത കുഴിയില്‍ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.