ഞായറാഴ്ച വട്ടച്ചാൽ ഗുരുമന്ദിരത്തിനു സമീപം വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാൻ ഇലക്ട്രിപോസ്റ്റില്‍ വന്നിടിക്കുകയായിരുന്നു

ഹരിപ്പാട്: ആലപ്പുഴയില്‍ വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ ചെമ്പിശ്ശേരിൽ സി.വി. സാനു(54)ആണ് മരിച്ചത്. ഞായറാഴ്ച വട്ടച്ചാൽ ഗുരുമന്ദിരത്തിനു സമീപം വെച്ചാണ് അപകടം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയന്ത്രണം വിട്ട വാൻ ഇലക്ട്രിപോസ്റ്റില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ സാനുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.